6.36 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശികളടക്കം നാലുപേർ കർണാടക പുത്തൂരിൽ പിടിയിൽ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

6.36 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശികളടക്കം നാലുപേർ കർണാടക പുത്തൂരിൽ പിടിയിൽ

സുള്ള്യ (www.kasaragodtimes.com 02.12.2020): രണ്ട് കാറുകളിയായി കടത്തിയ 6.36 കിലോ കഞ്ചാവുമായി കാസർകോട് സ്വദേശികളടക്കം നാലുപേർ കർണാടക പുത്തൂരിൽ പൊലീസ് പിടിയിലായി. കാസർകോട് പൈവളിഗെയിലെ മുഹമ്മദ് അർഷാദ്(26), മംഗൽപ്പാടിയിലെ റിയാസ്(27), ദക്ഷിണകന്നഡ പുത്തൂർ കബകയിലെ അബ്ദുൽജാബിർ(23),ബണ്ണൂരിലെ അബ്ദുൽ നസീർ(37) എന്നിവരെയാണ് പുത്തൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൂർ, സുള്ള്യ മേഖലയിൽ 1.25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവ് വിൽപ്പനക്കുകൊണ്ടുപോകുമ്പോഴാണ് സംഘം പിടിയിലായത്.