കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം ഒരാഴ്ച പഴക്കം ആത്മഹത്യയെന്ന് സംശയം

പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തൂങ്ങിമരിക്കാൻ കെട്ടിയ നിലയിലുള്ള കയർ ലഭിച്ചതായി മനന്തവാടി പൊലീസ് അറിയിച്ചു.

കബനിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം  ഒരാഴ്ച പഴക്കം ആത്മഹത്യയെന്ന് സംശയം

കൽപ്പറ്റ: വയനാട് മാനന്തവാടി കബനി പുഴയിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി. ചങ്ങാടകടവ് പാലത്തിന് സമീപമാണ് രാവിലെ പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്‌. വെള്ളത്തിൽ പൊങ്ങി കിടന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. മൃതദേഹത്തിന് ഒരാഴ്ചത്തെ  പഴക്കമുണ്ട്. പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് തൂങ്ങിമരിക്കാൻ കെട്ടിയ നിലയിലുള്ള കയർ ലഭിച്ചതായി മനന്തവാടി പൊലീസ് അറിയിച്ചു.

അത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം അഴുകിയതിനെ തുടർന്ന് തല വേർപെട്ടിരിക്കാം എന്നാണ് പൊലീസ് പറയുന്നത്. തലയില്ലാത്തതിനാൽ ആളെ തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.